Mon, 14 July 2025
ad

ADVERTISEMENT

Filter By Tag : Supreme Court

വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ പ​ങ്കാ​ളി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാം; സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ഹ​മോ​ച​ന​ക്കേ​സി​ല്‍ ര​ഹ​സ്യ​മാ​യി റെ​ക്കോ​ര്‍​ഡ് ചെ​യ്ത പ​ങ്കാ​ളി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണം തെ​ളി​വാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത് തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കോ​ട​തി റ​​ദ്ദാ​ക്കി.

മൗ​ലി​കാ​വ​ക​കാ​ശ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ തെ​ളി​വ് മാ​റ്റി നി​ര്‍​ത്താ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ന്ന വി​വാ​ഹ​മോ​ച​ന​ക്കേ​സി​ന്‍റെ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

ഭാ​ര്യ അ​റി​യാ​തെ റെ​ക്കോ​ര്‍​ഡ് ചെ​യ്ത സം​ഭാ​ഷ​ണം തെ​ളി​വാ​യി സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​ത് തെ​ളി​വാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്താ​ണ് ഭ​ര്‍​ത്താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ല്‍ പ​ങ്കാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​ര വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്യു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം തെ​ളി​വാ​യി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Up